tv-r

തുറവൂർ: പ്രായത്തിന്റെ അവശതകൾ മറന്ന് നൂറാം വയസിലും ആവേശത്തോടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ പറയകാട് കൊച്ചു തറ വീട്ടിൽ കുഞ്ഞമ്മയെത്തി . പറയകാട് ഗവ.യു.പി.സ്കൂളിലെ പോളിംഗ് സ്റ്റേഷനിലാണ് കുഞ്ഞമ്മ വോട്ട് ചെയ്തത്. മകനും കോൺഗ്രസ് കുത്തിയതോട് വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ കെ.ജി കുഞ്ഞിക്കുട്ടൻ, മരുമകൾ വിനോദവി, വാർഡംഗം മാലതി എന്നിവരും ഒപ്പമുണ്ടായിരുന്നു