a

മാവേലിക്കര: ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷന്റെ അഭിമുഖ്യത്തിൽ നടത്തിവരുന്ന നിത്യ അന്നദാനത്തി​നായുള്ള അന്നദാന മന്ദിരം ആധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിക്കുന്നു. ശിലാസ്ഥാപന കർമ്മം ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. കൺവെൻഷൻ പ്രസിഡന്റ് എം.കെ രാജീവ്, സെക്രട്ടറി ആർ.രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് എം.മനോജ് കുമാർ, ട്രഷറർ പി.രാജേഷ്, പി.കെ.റജികുമാർ, ക്ഷേത്ര എ.ഒ രവീന്ദ്രൻ നായർ, കരനാഥൻമാർ എന്നിവർ പങ്കെടുത്തു.

ഭക്തരുടെ സഹായത്തോടെയാണ് അന്നദാനമന്ദിരവും അടുക്കളയും പുതുക്കി പണിയുന്നത്. കഴിഞ്ഞ 30 വർഷമായി ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷന്റെ നേതൃത്വത്തിൽ ഉച്ചക്കഞ്ഞിയും അത്താഴ കഞ്ഞിയും മുടക്കമില്ലാതെ നൽകി​വരികയാണ്.