sndp

കായംകുളം : തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ബസ് കായംകുളത്ത് എ.ഐ.വൈ.എഫ് പ്രവർത്തകർ തടഞ്ഞു.

ഇന്നലെ രാത്രി 7.20ഓടെ ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ബുക്കിംഗ് ഓഫീസിൽ നിന്ന് യാത്രക്കാരെ കയറ്റുന്ന സമയത്തായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ബസ് തടഞ്ഞത്. അര മണിക്കൂറോളം കഴിഞ്ഞ് പ്രതിഷേധക്കാർ മാറിയതോടെയാണ് ബസ് യാത്ര തുടർന്നത്.