tv-r

തുറവൂർ: തുറവൂർ കളരിക്കൽ മഹാദേവി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയേറി. 27 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രി കുമരകം എം .എൻ .ഗോപാലന്റെയും മേൽശാന്തി ഗോപിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഇന്ന് വൈകിട്ട് 5.30ന് സർപ്പം പാട്ട്, 6 ന് കാഴ്ചശ്രീബലി, 7 ന് വീണക്കച്ചേരി, രാത്രി 8 ന് തിരി പിടിത്തം; 9 ന് നൃത്തനൃത്യങ്ങൾ, 26 ന് രാവിലെ 11ന് പൂരയിടി, വൈകിട്ട് 4.40 ന് ദേവിയ്ക്ക് പട്ടും താലിയും ചാർത്തൽ, 5 ന് കാഴ്ചശ്രീബലി, രാത്രി 8 ന് ഭജൻ സന്ധ്യ, 10 ന് കൊല്ലം അയ നം നാടക വേദിയുടെ നാടകം; 27 ന് രാവിലെ 10.30 ന് മുലസ്ഥാനമായ കുറ്റിടയിലേക്ക് ആറാട്ടിന് പുറപ്പാട്.