g

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ നല്ലാണിക്കൽ 391 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നല്ലാണിക്കൽ ഗുരുക്ഷേത്രത്തിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ആരംഭിച്ചു. ധ്യാനാചാര്യൻ സ്വാമി സച്ചിദാനന്ദയെ പൂർണ്ണ കുംഭം നൽകി ധ്യാന സമിതി ചെയർമാൻ വൈ.എൻ.റിജു യജ്ഞവേദിയിലേക്ക് ആനയിച്ചു. തുടർന്ന് ശാന്തിഹവന യജ്ഞം നടന്നു. വൈകിട്ട് ശ്രീനാരായണ ദിവ്യജ്യോതി പ്രയാണം യജ്ഞശാലയിൽ നിന്ന് ആരംഭിച്ച് ശാഖാ അതിർത്തി ചുറ്റി, വട്ടച്ചാൽ ശാഖാ ഗുരുക്ഷേത്രം വഴി തിരികെ യജ്ഞശാലയിൽ എത്തി. യൂണിയൻ സെക്രട്ടറി എൻ.അശോകൻ, കൗൺസിലർ എസ്.ജയറാം, ശാഖ പ്രസിഡന്റ് വൈ.ബൈജു, സെക്രട്ടറി ലിബുലാൽ തുടങ്ങിയവർ നേതൃത്വം നൽകി. 28 വരെയാണ് ധ്യാനം.