tv-r

അരൂർ: ദേശീയപാതയിൽ ഭിന്നശേഷിക്കാരന്റെ മുച്ചക്ര സ്കൂട്ടർ ഒടിഞ്ഞുവീണു. സ്കൂട്ടർ ഓടിച്ചിരുന്ന ചന്തിരൂർ വലിയ വീട്ടിൽ ജയൻ (44) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

ചന്തിരൂർ കുമർത്തുപടി ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. അരൂർ പെട്രോൾ പമ്പിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ്, സ്കൂട്ടറിന്റെ മദ്ധ്യഭാഗം രണ്ടായി ഒടിഞ്ഞത്. വേഗം കുറഞ്ഞ് നിന്നതിനാൽ അപകടം ഒഴിവായി. അരൂർ ഗ്രാമ പഞ്ചായത്തിൽ നിന്ന് 2016ൽ ലഭിച്ച വാഹനമാണിത്. വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു വാഹനാപകടത്തേത്തുടർന്ന് ജയന്റെ വലതുകാൽ മുട്ടിനു താഴെ മുറിച്ചുമാറ്റിയിരുന്നു. നിലവിൽ പെട്ടിക്കട നടത്തുകയാണ് ജയൻ.