വള്ളികുന്നം : വള്ളികുന്നത്ത് കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുന്നു. വേനൽ കടുത്തതോടെ കിണറുകളെല്ലാം വറ്റി വരണ്ടു. പൈപ്പിൽ നിന്ന് കിട്ടുന്നത് ക്ളോറിൻ കലർന്ന വെള്ളമാണെന്നും ആക്ഷേപമുണ്ട്. വാഹനങ്ങളിൽ കുടിവെള്ളവിതരണം നടത്തുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് പരാതി.വല്ലപ്പോഴും മാത്രമാണ് വാഹനങ്ങളിൽ വെള്ളം എത്തിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വീടിന് മുന്നിൽ പാത്രങ്ങൾ നിരത്തി കാത്തിരുന്നാലും വല്ലപ്പോഴും മാത്രമാണ് വെള്ളവുമായി വാഹനങ്ങൾ എത്തുന്നത്. ആറും ഏഴും ദിവസങ്ങൾ കുടുമ്പോഴാണ് ഉൾപ്രദേശങ്ങളിൽ ജലവിതരണം നടക്കുന്നത്. ഉൾപ്രദേശങ്ങളായ പുലത്തറ വയൽ ഭാഗം, ബംഗ്ലാവ് ജംഗ്ഷൻ, എസ്.എൻ.ഡി.പി സ്‌കൂൾ ജംഗ്ഷൻ തുടങ്ങിയ ഭാഗങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യുന്നില്ലെന്ന് പരാതിയുണ്ട്.
വള്ളികുന്നത്ത് വിവിധ പ്രദേശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കിയോസ്‌കുകളിലെ വെള്ളവും ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്ന് നാട്ടുകാർ പറയുന്നു.