അമ്പലപ്പുഴ: ഏക മകനെ വിദേശത്തേക്ക് യാത്രയയച്ച ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടെ ദേശീയപാതയിൽ പുറക്കാട് കാവിൽ ക്ഷേത്രത്തിനു സമീപം ഇന്നോവ കാർ ടാങ്കറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. മാവേലിക്കര പടിഞ്ഞാറേനട ശ്രീനിവാസിൽ പരേതനായ ഡോ.ശ്രീനിവാസന്റെ ഭാര്യയും റിട്ട. അദ്ധ്യാപികയുമായ പി.കെ.രാധമ്മയാണ് (65) മരിച്ചത്. കാർ ഓടിച്ചിരുന്ന മാവേലിക്കര അഞ്ജലി ഭവനത്തിൽ അനിൽ കുമാറിനെ (50) ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. എതിരെ വന്ന എൽദോ ട്രാൻസ്പോർട്ട് കമ്പനിയുടെ ഗ്യാസ് ടാങ്കറാണ് കാറിൽ ഇടിച്ചത്. മകൻ സേതുവിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം മടങ്ങുകയായിരുന്നു. കാർ പൂർണ്ണമായി തകർന്ന് രാധമ്മ തത്ക്ഷണം മരിച്ചു. രാധമ്മയുടെ ബന്ധുവാണ് അനിൽകുമാർ. മരുമകൾ: നീതു