മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കരിപ്പുഴ കടവൂർ 145ാം നമ്പർ ശാഖയിൽ ഗുരുക്ഷേത്ര, നടപ്പന്തൽ സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടന്നു. കൊല്ലനട ദേവീക്ഷേത്ര അങ്കണത്തിൽ നടന്ന ചടങ്ങിൽ മാവേലിക്കര യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസു ക്ഷേത്ര സമർപ്പണം നിർവ്വഹിച്ചു. കമലാസനൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ സച്ചിതാനന്ദ സ്വാമി പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തി.
പൊതുസമ്മേളനം മാവേലിക്കര യൂണിയൻ സെക്രട്ടറി ബി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ഷാജി എം.പണിക്കർ അദ്ധ്യക്ഷനായി. സച്ചിതാനന്ദ സ്വാമി, ശാഖാ പ്രസിഡന്റ് കെ.സുരരേന്ദ്രൻ, സെക്രട്ടറി സി.വിനോദ്, ശിവദാസൻ, ഉഷാകുമാരി, രാജൻ ഡ്രീംസ്, സുരേന്ദ്രൻ, കെ.ബി.സുനിൽകുമാർ, സുലേഖ, എസ്.വിനോദ് എന്നിവർ സംസാരിച്ചു.