ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കാവാലം കാന്നുമ്മ പടിഞ്ഞാറ് നാലാം നമ്പർ ശാഖ ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ ശിവഗിരിമഠം മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ നിർവഹിച്ചു. ക്ഷേത്രം തന്ത്രി കുമരകം ഗോപാലൻ മുഖ്യകാർമ്മികത്വം വഹിച്ചു.
മുഹമ്മ വിശ്വഗാജി മഠം സ്വാമി അസ്പർശാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്ര സമർപ്പണ സമ്മേളനം ഉദ്ഘാടനവും ദീപപ്രകാശനവും എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് കെ.പി. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജോയിന്റ് കൺവീനർ സതീഷ് മുട്ടാർ സ്കോളർഷിപ്പ് വിതരണം നടത്തി. ക്ഷേത്ര സ്ഥപതി സുബ്രഹ്മണ്യൻ പോറ്റി പൂവരങ്ങ്, വിഗ്രഹശില്പി ബെന്നി ആർ.പണിക്കർ, ക്ഷേത്രംശില്പി അനൂപ് പുതിയവീട്, തച്ചൻ ശിവൻകുട്ടി, ഡിസൈനർ പി.എ.അജിത്ത് എന്നിവരെ ശാഖ പ്രസിഡന്റ് കെ.പി. കണ്ണൻ ആദരിച്ചു. കെ.പി. ഷാജി കുമ്മളിൽ, ഫാ. സന്തോഷ് തോമസ്, ചന്ദ്രശേഖരൻ വല്യവീട്ടിൽ, പി.എൻ.രവീന്ദ്രൻ, ഡി.സനൽകുമാർ, എം.ആർ.രാജീവ്, എംകെ.മോഹൻദാസ് മാരത്തുശേരി, സിനുരാജ്,പി.സി.പവിത്രൻ, വി.പി.ചന്ദ്രഭാനു, സുനിൽ ശ്രീകൈലാസം എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി കെ.സി. ഷാജിമോൻ സ്വഗതവും വൈസ് പ്രസിഡന്റ് ടി.എം.മോഹൻദാസ് നന്ദിയും പറഞ്ഞു.