obituary

ചേർത്തല :ആദ്യകാല കോൺഗ്രസ് നേതാവ് ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് മായിത്തറ മുളയ്ക്കൽ പി.കെ.രാഘവൻ(90)നിര്യാതനായി. എ.കെ.ആന്റണിയോടൊപ്പം പ്രവർത്തിച്ചിരുന്ന രാഘവൻ കേരള സ്​റ്റേ​റ്റ് കയർതൊഴിലാളി ഫെഡറേഷൻ സ്ഥാപക നേതാവായിരുന്നു.കയർ ലേബർ യൂണിയൻ പ്രഥമ താലൂക്ക് പ്രസിഡന്റ്,അർത്തുങ്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കർഷകോൺഗ്രസ് ചേർത്തല നിയോജ മണ്ഡലം സെക്രട്ടറി, ഐ.എൻ.ടി.യു.സി സംസ്ഥാന കൗൺസിൽ അംഗം,എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ കൗൺസിലർ,മായിത്തറ പത്മ ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭാര്യ: അബുജാക്ഷി. മക്കൾ:പി.ആർ.പ്രകാശൻ (എൻ.ജി.ഒ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡന്റ്),എം.ആർ.ഉഷാകുമാരി (അദ്ധ്യാപിക,ചേർത്തല സൗത്ത് ഗവ.ജി.എച്ച്.എസ്.എസ്.എസ്).മരുമക്കൾ:വി.വിജിമോൾ(മാരാരിക്കുളം വടക്ക് പഞ്ചായത്ത്),പി.വിനോഷ് (എ.എസ്‌.ഐ അർത്തുങ്കൽ പൊലീസ് സ്​റ്റേഷൻ).