sheeba

ആലപ്പുഴ: വീടിനു സമീപത്തെ റോഡിലൂടെ മകളുമൊത്ത് നടന്നുപോവുകയായിരുന്ന വീട്ടമ്മയെ അടിച്ചു വീഴ്ത്തി അഞ്ചുപവന്റെ മാല, ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നു. കൺസ്ട്രക്ഷൻ കോർപ്പറേഷൻ എൻജിനീയർ ആര്യാട് പഞ്ചായത്ത് പൊക്കത്തേൽ വീട്ടിൽ പി.വി.ജഗദപ്പന്റെ ഭാര്യ ഷീബയുടെ (54) മാലയാണ് നഷ്ടപ്പെട്ടത്.

ആര്യാട് പാൽ സൊസൈറ്റിക്കു സമീപം ഒരുമ ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 1.20 നായിരുന്നു സംഭവം. എതിർ ദിശയിൽ ബൈക്കിലെത്തിയ യുവാവ് ഷീബയുടെ മുഖത്ത് അടിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൾ പ്രതിയുടെ പിന്നാലെ ഓടിയെങ്കിലും ഇയാൾ അതിവേഗത്തിൽ ബൈക്കിൽ രക്ഷപ്പെട്ടു. സംഭവത്തിൽ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.