malinyam

ചാരുംമൂട്: ചാരുംമൂട് മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ സ്ഥിരമായി കക്കൂസ് മാലിന്യം നിക്ഷേപിക്കുന്ന സംഘത്തെ പി​ടി​കൂടി​.

ഇടുക്കി അറക്കുളം സ്വദേശി രാജീവ് (36), അങ്കമാലി മഴുവഞ്ചേരിൽ റിറ്റോ (24), ചേർത്തല നാനാടിത്തറ വിശാഖ് (25) എന്നിവരെയാണ് നൂറനാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കൾ വെളുപ്പിന് നാലു മണിക്ക് ടാങ്കർ ലോറിയിൽ ശുചിമുറി മാലിന്യം പാലമേൽ പണയിൽ പാലമുക്ക് ജംഗ്ഷനു തെക്ക് കഴുവേറ്റമൂലയിൽ നിക്ഷേപിക്കുന്നതിന്റെ ദൃശ്യം സമീപത്തു സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയിൽ പതിഞ്ഞതോടെ ടാങ്കർ ലോറിയും പ്രതികളെയും തിരിച്ചറിയുകയായിരുന്നു.

കുറെ വർഷങ്ങളായി സ്ഥിരമായി പാലമേൽ കഴുവേറ്റമൂലയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനുള്ള പരിസരവാസികളുടെ ശ്രമം വിജയിച്ചിരുന്നില്ല.

പി​രി​വെടുത്തു കാമറ വാങ്ങി​

ജനവാസം കുറവുള്ള ഇവി​ടെ തെരുവുവിളക്കുകളും പ്രകാശിക്കുന്നി​ല്ല. ഉറക്കമിളച്ചും റോന്തുചുറ്റിയും മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ ശ്രമി​ച്ചെങ്കി​ലും കഴിയാതെ വന്നതോടെ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ പണസമാഹരണം നടത്തി നിരീക്ഷണകാമറ സ്ഥാപിക്കുകയായിരുന്നു. തുടർന്ന് നിരീക്ഷണ കാമറയി​ലെ ദൃശ്യം പണയിൽ വാർഡ് മെമ്പർ ശ്രീനിയുടെ നേതൃത്വത്തിൽ നൂറനാട് പൊലീസ് അധികാരിക്ക് കൈമാറി. ത്തുടർന്നാണ് പ്രതികളെ പറയംകുളം ഭാഗത്തു നിന്നും പിടികൂടിയത്. ഇവർ മാലിന്യം കടത്താൻ ഉപയോഗിച്ച ടാങ്കർ ലോറി ചാരുംമൂടിന് സമീപം

മുൻ ചക്രങ്ങൾ അഴിച്ചുമാറ്റപ്പെട്ട നി​ലയി​ൽ കണ്ടെത്തി .