കായംകുളം: ദേശീയപാതയിൽ അജന്ത ജംഗ്ഷനിൽ വാനും ടെമ്പോയും കൂട്ടിയിടിച്ച് 4പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 8.30നായിരുന്നു അപകടം.
പരിക്കേറ്റ വാൻ ഡ്രൈവർ ചേർത്തല നികർത്തിൽ ശ്രീജിത്ത് (29), തൃശൂർ വാരണം പുത്തൻവഴി ശിവകുമാർ (42), തൃശൂർ വെളുത്തൂർ അറക്കപ്പറമ്പിൽ ദേവരാജൻ (57), ചേർത്തല സിഎംസി 17 ആർകെ പറമ്പിൽ ശെൽവരാജൻ (56) എന്നിവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവന്തപുരത്തേക്ക് പോവുകയായിരുന്ന വാനും കൊല്ലം ഭാഗത്തു നിന്ന് മത്സ്യവും ഐസും കയറ്റി വന്ന ടെമ്പോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻവശം പൂർണമായും തകർന്നു.