ആലപ്പുഴ:ആദിവാസി ഭൂമി സമരത്തിന്റെ ഭാഗമായി കേരള ഉള്ളാടൻ വനിതാ സമാജം ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ മാവേലിക്കര താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.യു.വി.എസ്. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.എസ്.രമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ലീല അദ്ധ്യക്ഷയായി. സെക്രട്ടറി അനിയത്തി,കെ.യു.എം.എസ്.പ്രസിഡന്റ് യു.ഗോപി,സോമൻ മൂപ്പൻ,പി.മണിയപ്പൻ, ടി.കെ.ബാബു,എൻ.ശശിധരൻ,കെ.മഹേശൻ എന്നിവർ സംസാരിച്ചു.