photo

ചേർത്തല:വീടുകയറി ആക്രമിച്ച് ഗൃഹനാഥനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ നാലു പേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.

തണ്ണീർമുക്കം പഞ്ചായത്ത് പോറ്റിക്കവല നിവാസികളായ സാൽബി(24),മറ്റത്തിൽ സനിൽ(24),ശ്രീകാന്ത്(29),കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡ് കൊച്ചുവെളിയിൽ വീട്ടിൽ കല്ലൻ അനി എന്ന് വിളിക്കുന്ന അനിൽകുമാർ(43) എന്നിവരെയാണ് ചേർത്തല സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.തണ്ണീർമുക്കം പഞ്ചായത്ത് 18-ാം വാർഡിൽ നൂറുപറവീട്ടിൽ മഹേഷിനെയാണ് (48) ഇവർ ആക്രമിച്ചത്.ഇടതു നെഞ്ചിന് കുത്തേറ്റ മഹേഷ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നാം പ്രതിയായ സാൽബി കഞ്ചാവ് ഉപയോഗിക്കുന്ന കാര്യം ഇയാളുടെ ഭാര്യാ മാതാവിനോട് പറഞ്ഞെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.