അമ്പലപ്പുഴ : ശ്രീലങ്കയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ച് പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളിയിൽ ദീപം തെളിയിച്ചു. പള്ളിയോടു ചേർന്നു പ്രവർത്തിക്കുന്ന പുവർ ഹോമത്തിന്റെ നവീകരണത്തിന് ഫണ്ട് കണ്ടെത്താനായി നടത്തിയ കാരുണ്യസ്പർശം 2019 പരിപാടി തുടങ്ങുന്നതിനു മുമ്പായിരുന്നു ദീപം തെളിക്കൽ.
പള്ളിയങ്കണത്തിൽ പ്രവർത്തിക്കുന്ന ഗ്രിഗോറിയൻ കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം ഡിവൈ.എസ്.പി പി.വി ബേബി നിർവഹിച്ചു.പുവർ ഹോമിന്റെ സ്ഥാപകനായിരുന്ന ഫാ.ഗ്രിഗറി കല്ലൂപ്പറമ്പലിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരവും, പ്രശസ്തിപത്രവും ചാരിറ്റി വേൾഡ് ഗയറക്ടർ ഫാ.സെബാസ്റ്റ്യൻ പുന്നശേരി ഏറ്റുവാങ്ങി.പവർ ലിഫ്റ്റിംഗ് താരം സിദാൻ ജിമ്മിയെ ആദരിച്ചു.ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ.ബിജോയ് അറയ്ക്കൽ, കെ.എം. ജുനൈദ്, സുധർമ്മ ഭുവനചന്ദ്രൻ ,മനേഷ് കുരുവിള, തോമസ് കുട്ടി മുട്ടശേരിൽ, പ്രദീപ് കൂട്ടാല തുടങ്ങിയവർ സംസാരിച്ചു.
സുധീപ് കുമാർ, ശ്രേയ, ജോസി ആലപ്പുഴ , ജാഫർ ഇടുക്കി തുടങ്ങിയവർ പങ്കെടുത്ത കോട്ടയം നസീറിന്റെ നേതൃത്വത്തിലുള്ള മെഗാഷോയും ചടങ്ങിനുശേഷം നടന്നു.