suresh-gopi

ന്യൂഡൽഹി: പ്രമുഖ ചലച്ചിത്ര താരവും രാജ്യസഭ എം.പിയുമായ സുരേഷ് ഗോപിയെ തൃശൂരിൽ സ്ഥാനാർത്ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്. തുഷാർ വെള്ളാപ്പള്ളിയെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ കേരള എൻ.ഡി.എയിലെ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് നൽകിയ തൃശൂർ സീറ്റ് ബി.ജെ.പിക്ക് നൽകാൻ ധാരണയായിരുന്നു. പാർട്ടി പ്രതീക്ഷയർപ്പിക്കുന്ന തൃശൂരിൽ കരുത്തനായ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന സംസ്ഥാന ബി.ജെ.പിയുടെ കൂടി ആവശ്യം പരിഗണിച്ചാണ് സുരേഷ് ഗോപിയെ പ്രഖ്യാപിച്ചത്.