dileep

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി സുപ്രീംകോടതി മേയ് ഒന്നിലേക്ക് മാറ്റി. സർക്കാരിനായി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് റാവലിന്റെ അസൗകര്യം സംസ്ഥാനം ചൂണ്ടിക്കാട്ടിയതോടെയാണ് ജസ്റ്റിസ് ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ച് ഹർജി മാറ്റിയത്. നിരപരാധിത്വം തെളിയിക്കാൻ മെമ്മറി കാർഡിന്റെ പകർപ്പ് അത്യാവശ്യമാണെന്നാണ് ദിലീപിന്റെ വാദം. വിചാരണക്കോടതിയിൽ കുറ്റം ചുമത്താനിരിക്കെയാണെന്നും സുപ്രീംകോടതിയിലെ ഹർജിയിൽ തീരുമാനം വരുന്നത് വരെ അത് നീട്ടണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.