1

ന്യൂഡൽഹി:കോഴിക്കോട് സിറ്റിംഗ് എം.പിയും കോൺഗ്രസ് നേതാവുമായ എം.കെ. രാഘവൻ 2014ലെ തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാനും മറ്റുമായി 20 കോടി രൂപ ചെലവിട്ടെന്ന സംഭാഷണങ്ങളടങ്ങുന്ന ഒളികാമറാ ദൃശ്യങ്ങൾ ഒരു ഹിന്ദി ടിവി ചാനൽ പുറത്തുവിട്ടു. താൻ പറയാത്ത കാര്യങ്ങൾ ഡബ്ബ് ചെയ്ത് ചേർത്തതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും രാഘവൻ പറഞ്ഞു.

കോഴിക്കോട്ട് ഹോട്ടൽ തുടങ്ങാൻ 15 ഏക്കർ സ്ഥലം ശരിയാക്കാനെന്ന വ്യാജേനയാണ് ചാനൽ പ്രവർത്തകർ എം.പിയെ സമീപിച്ചത്. സ്ഥലം ശരിയാക്കിയാൽ അഞ്ചു കോടി രൂപ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകാമെന്നും അവർ വാഗ്ദാനം ചെയ്യുന്നു. തുടർ സംഭാഷണത്തിലാണ് തിരഞ്ഞെടുപ്പി ചിലവിന്റെ കണക്ക് എം.പി പറയുന്നത്. വാഹനങ്ങൾക്കും വോട്ടർമാരെ സ്വാധീനിക്കാനും ഡമ്മി സ്ഥാനാർത്ഥികളെ നിറുത്താനും അടക്കം 2014ലെ തിരഞ്ഞെടുപ്പിന് 20 കോടി ചെലവാക്കിയെന്ന് രാഘവൻ പറയുന്നതായി ദൃശ്യങ്ങളിലുണ്ട്.

ചാനൽ സംഘം വാഗ്ദാനം ചെയ്യുന്ന പണം ഡൽഹിയിലെ ഓഫീസിൽ പണമായി നൽകാനാണ് ആവശ്യപ്പെടുന്നത്. പാർട്ടി രണ്ടു കോടിയോളം രൂപ മാത്രമാണ് നൽകുകയെന്നും രാഘവൻ പറയുന്നുണ്ട്.

മധ്യപ്രദേശ്, രാജസ്ഥാൻ, യു.പി, ഡൽഹി എന്നിവിടങ്ങളിലെ എം.പിമാരും ഒളികാമറാ ഒാപ്പറേഷന് വിധേയരായി. .