kamal
NAKUL

ന്യൂഡൽഹി: മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ സിറ്റിംഗ് സീറ്റായ ചിന്ത്‌വാഡാ ലോക്‌സഭാ മണ്ഡലത്തിൽ മകൻ നകുൽ നാഥ് സ്ഥാനാർത്ഥിയാകും. അതേസമയം കമൽനാഥ് ചിന്ത്‌വാഡാ അസംബ്ളി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും മത്സരിക്കും. ഇന്നലെ കോൺഗ്രസ് പ്രഖ്യാപിച്ച മദ്ധ്യപ്രദേശിലെ 12 പേരുടെ സ്ഥാനാർത്ഥി പട്ടികയിൽ ഖണ്ഡ്‌വാഡയിൽ നിന്ന് പ്രവർത്തക സമിതി അംഗം അരുൺ യാദവ്, ജബൽപൂരിൽ രാജ്യസഭാംഗമായ വിവേക് താങ്ക തുടങ്ങിയവരുമുണ്ട