ന്യൂഡൽഹി: ബി.ജെ.പി വിട്ട് കോൺഗ്രസിൽ എത്തിയ മുൻ ക്രിക്കറ്റ് താരവും ബീഹാറിലെ ധർബംഗ സിറ്റിംഗ് എം.പിയുമായ കീർത്തി ആസാദ് ജാർഖണ്ഡ് തലസ്ഥാനമായ ധൻബാദിൽ മത്സരിക്കും. മൂന്നുതവണ ധർബംഗയിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ജയിച്ചിട്ടുള്ള ആസാദിന് ബീഹാറിൽ കോൺഗ്രസും ആർ.ജെ.ഡിയും തമ്മിലുള്ള സീറ്റ് വിഭജന ധാരണയെ തുടർന്നാണ് ജാർഖണ്ഡിലേക്ക് മാറേണ്ടി വന്നത്. മുൻ ബീഹാർ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഭഗവത് ഝാ ആസാദിന്റെ മകനായ കീർത്തി ആസാദിന് ധൻബാദിൽ ബി.ജെ.പിയുടെ സിറ്റിംഗ് എം.പി പശുപതി നാഥ് സിംഗ് ആണ് മുഖ്യ എതിരാളി.