supreme-court

ന്യൂഡൽഹി:ഓർത്തഡോക്സ് ,​ യാക്കോബായ സഭാ തർക്ക കേസുകളിൽ ഒരു കോടതിയും ഇടപെടരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികൾ 1934ലെ സഭാ ഭരണഘടനയനുസരിച്ച് ഭരിക്കണമെന്ന 2017ലെ സുപ്രീംകോടതി വിധിയാണ് നടപ്പാക്കേണ്ടത്. വീണ്ടും ഇതേ വിഷയം പരിഗണിക്കാനാകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. കന്യാട്ടുനിരപ്പ് പള്ളി തർക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ വിഭാഗം നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി കർശനനിലപാട് വ്യക്തമാക്കിയത്. 2017ലെ ഉത്തരവിന്റെ പരിധിയിൽ വരുന്ന ഹർജികൾ രാജ്യത്തെ ഒരു കോടതിയും പരിഗണക്കരുതെന്നും വ്യക്തമാക്കി.