ന്യൂഡൽഹി: കോൺഗ്രസും സംസ്ഥാനത്തെ ഭരണകക്ഷിയായ ആംആദ്‌മി പാർട്ടിയും തമ്മിലുള്ള സഖ്യ ചർച്ചകൾ അലസിയതോടെ രാജ്യതലസ്ഥാനത്തെ ഏഴു സീറ്റുകളിലും ത്രികോണ പോരാട്ടത്തിന് അരങ്ങൊരുങ്ങി. പഞ്ചാബിലും ഹരിയാനയിലും സഖ്യം വേണമെന്ന ആം ആദ്മി പാർട്ടിയുടെ ആവശ്യം കോൺഗ്രസ് നിരസിച്ചതാണ് സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധ മുന്നണിക്ക് തടസമായത്. ഡൽഹിയിലെ ഏഴു സീറ്റിലും കോൺഗ്രസ് ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും.ഡൽഹിയിൽ വിട്ടു നൽകുന്നവയ്‌ക്കു പകരം പഞ്ചാബിലും ഹരിയാനയിലും സീറ്റുകൾ വേണമെന്ന ആംആദ്മി പാർട്ടിയുടെ നിലപാടാണ് സഖ്യചർച്ചയിൽ കല്ലുകടിയായത്. കോൺഗ്രസ്-ആംആദ്‌മി സഖ്യമില്ലെങ്കിൽ ഡൽഹിയിൽ ഏറ്റു സീറ്റുകൾ നിലനിറുത്താൻ പാടുപെടുന്ന ബി.ജെ.പിക്കാണ് അതിന്റെ ഗുണം