ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടന്ന ആന്ധ്രപ്രദേശിൽ വ്യാപകമായി അരങ്ങേറിയ അക്രമങ്ങളിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ടി.ഡി.പി, വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകരാണ് മരിച്ചത്.
പൂർണമായി വോട്ടെടുപ്പ് നടന്ന ആന്ധ്രയിലെ 25 മണ്ഡലങ്ങളിൽ 76ശതമാനവും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിൽ 60.57ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
വോട്ടിംഗ് ശതമാനം (ബ്രാക്കറ്റിൽ മണ്ഡലങ്ങൾ):
ആന്ധ്രപ്രദേശ് (25): 76%,
തെലുങ്കാന ( 17) : 60.57%
ഉത്തർപ്രദേശ് (8): 59.77%
മഹാരാഷ്ട്ര (7):55.78%
ആസാം (5): 68%
ഉത്തരാഖണ്ഡ്(5):57.58%
ബീഹാർ(4):50.26%
ഒഡീഷ (4):68%
അരുണാചൽ പ്രദേശ് (2):59%
പശ്‌ചിമ ബംഗാൾ (2):81%
മേഘാലയ(2): 67.16%
ജമ്മു കാശ്‌മീർ(2):54.49%
ത്രിപുര (1):81%
ഛത്തീസ്ഗഡ്(1):56%
മണിപ്പൂർ(1):78.20%
മിസോറാം(1):62%
നാഗാലാൻഡ്(1):73%
സിക്കിം(1):75%
ആൻഡമാൻ(7):70%
ലക്ഷദ്വീപ്(1):65.9%