ayodhya

ന്യൂഡൽഹി: അയോദ്ധ്യയിലെ തർക്കരഹിത ഭൂമിയിൽ പൂജ നടത്താൻ ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. രാജ്യത്തെ സമാധാനത്തോടെയിരിക്കാൻ ഒരിക്കലും സമ്മതിക്കില്ലേയെന്ന് ഹർജി പരിഗണിക്കുന്നതിനിടെ ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വാക്കാൽ ചോദിച്ചു.

രാമനവമി ദിനത്തിൽ പൂജനടത്താൻ അനുമതി തേടി പണ്ഡിറ്റ് അമർനാഥ് എന്നയാ

ളാണ് സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ അലഹാബാദ് ഹൈക്കോടതി ഇയാളുടെ ആവശ്യം തള്ളി അ‌ഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഹൈക്കോടതി വിധി അംഗീകരിച്ച സുപ്രീംകോടതി പിഴ ശിക്ഷയും ശരിവച്ചു.