ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയ സമിതിയുടെ അധികാരം വിപുലപ്പെടുത്തിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മാനേജ്മെന്റുകൾ നൽകിയ ഹർജിയിൽ വിശദവാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഫീസ് നിർണയ സമിതിയുടെ അധികാരം സംബന്ധിച്ച് സുപ്രീംകോടതി മാർഗരേഖ നൽകും. വിഷയത്തിൽ ഫീസ് നിർണയ സമിതിക്കും സംസ്ഥാന സർക്കാരിനും ജസ്റ്റിസ് എസ്.എ ബോബ്ഡെ, എസ്.അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ച് നോട്ടീസ് അയച്ചു. അതേസമയം സമിതി നിശ്ചയിച്ച ഫീസ് ശരിവച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചു.
ഹൈക്കോടതി വിധിക്കെതിരെ ട്രാവൻകൂർ മെഡിസിറ്റി , പാലക്കാട് കരുണ, തൊടുപുഴ അൽ അസ്ഹർ തുടങ്ങിയ മെഡിക്കൽ കോളേജ് മാനേജ്മെൻറുകളാണ് കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യരുതെന്ന് സംസ്ഥാന സർക്കാരും നിലപാടെടുത്തു.