ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തേയും 96 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പു നടക്കുക. വെല്ലൂർ ഒഴികെ തമിഴ്‌നാട്ടിലെ 38 സീറ്റിലും രണ്ടാം ഘട്ടത്തിലാണ് വോട്ടടുപ്പ്. അതോടൊപ്പം സംസ്ഥാനത്തെ 18 നിയമസഭ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും. കർണാടകയിൽ 14 സീറ്റിലും ഉത്തർപ്രദേശ് (8), മഹാരാഷ്ട്ര (10), അസം (5), ബിഹാർ (5), ഒഡീഷ (5), ബംഗാൾ (3), ഛത്തീസ്ഗഡ് (3), ജമ്മുകശ്മീർ (2) മണിപ്പൂർ, ത്രിപുര, പുതുച്ചേരി എന്നിവിടങ്ങളിൽ ഒന്നുവീതം സീറ്റുകളിലുമാണ് ഈഘട്ടത്തിൽ ജനവിധി. മൊത്തം 1644 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. സിറ്റിംഗ് എം.പിമാരായ 44 പേരാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്.