ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി എൻ.ഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരി അന്തരിച്ചു. ഹൃദയാഘാതമെന്നാണ് പ്രാഥമിക നിഗമനം. മൂക്കിൽ നിന്ന് രക്തം വന്ന നിലയിൽ ഡൽഹി ഡിഫൻസ് കോളനിയിലെ വസതിയിൽ നിന്ന് സാകേതിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എൻ.ഡി. തിവാരിയാണ് തൻറെ പിതാവ് എന്ന് അംഗീകരിച്ചുകിട്ടാനായി ആറ് വർഷം രോഹിത്ത് നടത്തിയ നിയമ പോരാട്ടം ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. ഡൽഹിഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ ഡി.എൻ.എ പരിശോധനയിൽ തിവാരിയാണ് രോഹിത്തിൻറെ പിതാവെന്ന് തെളിഞ്ഞു. 2014ലാണ് രോഹിത് ശേഖറിനെ മകനായി തിവാരി അംഗീകരിച്ചത്. മുൻകേന്ദ്രമന്ത്രി ഷേർ സിംഗിന്റെ മകൾ ഉജ്ജ്വല ശർമ്മയാണ് രോഹിതിൻറെ അമ്മ. 2018ലാണ് എൻ.ഡി തിവാരി മരിച്ചത്. രോഹിത് ശേഖർ കഴിഞ്ഞ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു.