nambi

ന്യൂഡൽഹി: നമ്പിനാരായണനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പങ്ക് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷനായി റിട്ട. ജസ്‌റ്റിസ് വി. ഗോപാല ഗൗഡയുടെ പേര് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചു. നേരത്തെ സുപ്രീംകോടതി അദ്ധ്യക്ഷനായി തീരുമാനിച്ച ജസ്‌‌റ്റിസ് ഡി.കെ.ജെയിൻ ജോലിഭാരം കൂടുതലാണെന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നു. ബി.സി.സി.ഐയുടെ ഒാംബുഡ്സ്‌മാനായി സുപ്രീംകോടതി നിയോഗിച്ചതിനെ തുടർന്നാണ് ഒഴിയാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചത്. ജസ്‌റ്റിസ് ഗോപാല ഗൗഡയുടെ കാര്യത്തിൽ നമ്പി നാരായണന്റെ അഭിപ്രായം തേടാൻ കോടതി നിർദ്ദേശിച്ചു.