ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിലക്കുന്നതിനാൽ 66-ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വൈകുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. പതിവനുസരിച്ച് എല്ലാക്കൊല്ലവും ഏപ്രിലിൽ അവാർഡ് പ്രഖ്യാപനവും മെയ് മൂന്നിന് അവാർഡ് ദാനവും നടത്താറുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും മൂലം ഇക്കൊല്ലം മാർച്ച് മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ അവാർഡ് പ്രഖ്യാപിക്കാൻ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് പൂർത്തിയാകുകയും പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിക്കുകയും ചെയ്യുമ്പോൾ അവാർഡ് പ്രഖ്യാപിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.