ന്യൂഡൽഹി: വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി - പ്രിയങ്കാ ഗാന്ധി പോരാട്ടം പ്രതീക്ഷിച്ചവർക്ക് നിരാശ. 2014 മോദിയോട് തോറ്റ അജയ് റായിയെ കോൺഗ്രസ് വാരണാസയിൽ വീണ്ടും സ്ഥാനാത്ഥിയായി പ്രഖ്യാപിച്ചു. സമാജ്‌വാദി-ബി.എസ്.പി സംയുക്ത സ്ഥാനാർത്ഥിയായി ശാലിനി യാദവ് രംഗത്തുണ്ട്. പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ് അവസാന നിമിഷം വരെ സസ്‌പെൻസ് നിലനിറുത്തിയിരുന്നു. വാരണാസി അടങ്ങിയ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഉടൻ മത്സരിക്കേണ്ടെന്ന സോണിയാ ഗാന്ധിയുടെ നിലപാടാണ് നിർണായകമായത്.