ന്യൂഡൽഹി: എൻജിൻ തകരാറിനെ തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കയറിയ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചറക്കി. ഇന്നലെ രാവിലെ പ്രചരണത്തിനായി പാട്നയിലേക്ക് പുറപ്പെട്ടപ്പോഴാണ് സംഭവം. വിമാനത്തിന്റെ തകരാറ് രാഹുൽ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചതും. വിമാനത്തിനുള്ളിലെ വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചു. ഡൽഹിയിൽ തിരിച്ചിറങ്ങുന്നതിനാൽ ബീഹാറിലെ സമസ്‌തിപൂരിലെയും ഒഡീഷയിലെ ബാലസോറിലെയും മഹാരാഷ്‌ട്രയിലെ സംഗംനറിലെയും പ്രചരണം വൈകുന്നതിന് ക്ഷമചോദിച്ചുകൊണ്ടാണ് പോസ്‌റ്റിട്ടത്. മറ്റൊരു വിമാനത്തിൽ പിന്നീട് രാഹുൽ യാത്ര തുടർന്നു.