-death-probe

ന്യൂഡൽഹി: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ അന്വഷിക്കുന്ന ജസ്‌റ്റിസ് എ. അറുമുഖസ്വാമി കമ്മിഷൻ നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തു. ജയലളിതയ്‌ക്ക് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നൽകിയ ചികിത്സയിൽ പിഴവുകളുണ്ടായോ എന്ന് അന്വേഷിക്കാനാണ് കമ്മിഷനെ നിയോഗിച്ചത്. അതേസമയം അന്വേഷണ കമ്മിഷന് മെഡിക്കൽ കാര്യങ്ങളിൽ പരിചമില്ലാത്തതിനാൽ 21 അംഗ മെഡിക്കൽ വിദഗ്‌ദ്ധരുടെ സമിതിയെ നിയമിക്കണമെന്നാണ് ആശുപത്രിയുടെ നിലപാട്. സമിതി രൂപീകരിക്കുന്നതു വരെ അന്വേഷണ നടപടികൾ സ്‌റ്റേ ചെയ്യണമെന്ന ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ ആശുപത്രി നൽകിയ അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

90 ശതമാനം നടപടികളും പൂർത്തിയായ ഘട്ടത്തിൽ അന്വേഷണം സ്‌റ്റേ ചെയ്‌തത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ഗുണം ചെയ്യുമെന്നാണ് ജയലളിതയുടെ തോഴി ശശികലയുടെ പക്ഷം.