ksrtc

ന്യൂഡൽഹി: എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി സുപ്രീം കോടതിയെ സമീപിച്ചു. താത്കാലിക നിയമനത്തിന് അധികാരമുണ്ട്. എംപാനൽ ജീവനക്കാരെ സ്ഥിരം തസ്തികകളിലേക്കല്ല നിയമിച്ചിരിക്കുന്നത്. സുശീൽ ഖന്ന റിപ്പോർട്ട് പരിഗണിക്കാനായി നിയമിച്ച സമിതി ബസ് - ജീവനക്കാർ അനുപാതം പുതുക്കി നിശ്ചയിക്കുമെന്നും ഹർജിയിൽ പറയുന്നു.

ഈ മാസത്തിനകം 1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. പി.എസ്.സി റാങ്ക് പട്ടിക നിലവിലുള്ളപ്പോൾ താത്കാലിക നിയമനം അംഗീകരിക്കാനാവില്ലെന്നും 2013ലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ ഹർജി അനുവദിച്ച് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.