കൂത്താട്ടുകുളം : ഇലഞ്ഞി, കൂത്താട്ടുകുളം, പിറവം മേഖലകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും കാർഷിക മേഖലയുടെ ജലസേചന സൗകര്യങ്ങൾക്ക് ഉണർവേകാനും കഴിയുന്നഇലഞ്ഞി കനാലിന്റെ പണി പൂർത്തിയാകുന്നു .മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ ഭാഗമായ വിതരണ കനാൽ ഇലഞ്ഞി പഞ്ചായത്തിനാണ് മുഖ്യ പ്രയോജനം ചെയ്യുക.
ഇലഞ്ഞി പഞ്ചായത്തിലെ 2,9, 10, 13, 14 വാർഡുകളിലുള്ളവർക്കാണ് കനാലിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുക . പിറവം വിതരണ കനാലിന്റെ ഭാഗമായ കുറു മുട്ടം, പുളിങ്കുന്ന്, പ്രദേശത്തെ3.42 മീറ്റർ കനാലാണ് ഇപ്പോൾ പൂർത്തിയാക്കുന്നത് .തരിശായി കിടക്കുന്ന ഏക്കറുകണക്കിന് പാടശേഖരം കൃഷി യോഗ്യമാക്കി തീർക്കാനുംഇലഞ്ഞി ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ പണികൾ പണി പൂർത്തിയാകുന്നതോടെ കഴിയും. ഇലഞ്ഞി കനാലിൽ കൂടി വെള്ളം ഒഴുകുന്ന തോടെ കൂത്താട്ടുകുളം, ഇടയാർ, മുത്തോലപുരം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളും ജലസമൃദ്ധമാകും. . 1992 ലാണ് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത്. 2008 ൽ സാങ്കേതികമായ കാരണങ്ങൾ കൊണ്ട് പണികളെല്ലാം നിർത്തിവയ്ക്കുകയായിരുന്നു. രണ്ടു ഡിസ്ട്രിബ്യൂട്ടറി കനാലുകൾ യുഡിഎഫ് സർക്കാരിന്റെ കാലത്തുപൂർത്തീകരിച്ചിരുന്നു. ഇലഞ്ഞി ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ പണി പൂർത്തിയാകുന്നതോടെ മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകും. കടുത്ത വേനൽക്കാലം വന്നതോടെ പ്രദേശത്തെ കിണറുകളും കളങ്ങളും വറ്റി തുടങ്ങിയിരുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. .അന്നത്തെ ജലസേചന വകുപ്പു മന്ത്രിയായിരുന്ന മാത്യു ടി തോമസിന്റെ പ്രത്യേക താല്പര്യം പദ്ധതിക്ക് പണം അനുവദിക്കുന്നതിന് സഹായകമായി. അനൂപ് ജേക്കബ് എം എൽ എ യുടേയും പഞ്ചായത്തിന്റെയും ഇടപെടലുകളും ഗുണകരമായി. മന്ത്രി കെ കൃഷ്ണൻകുട്ടിയും ഇലഞ്ഞി കനാലിന്റെ പണി പൂർത്തിയാക്കുന്ന കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്.
കൂത്താട്ടുകുളം, ഇടയാർ, മുത്തോലപുരം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ ജലസമൃദ്ധമാകും.
ചെലവ് 3.55 കോടി രൂപ
പണിതുടങ്ങിയത് 1998 ൽ