കൊച്ചി : വിഷുദിനത്തിൽ ഹൃദയപൂർവം ഒരു വിഷുക്കൈനീട്ടം ഒരുക്കി ദയാരാമം ഫൗണ്ടേഷൻ ശ്രദ്ധേയമായി. പിറവം നഗരസഭ, രാമമംഗലം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ കിടപ്പുരോഗികളുടെ കുടുംബാംഗങ്ങളും പ്രത്യേക പരിഗണനയർഹിക്കുന്നവരുമായ 101 പേർക്ക് അരിയും 15 ഇനം പലവ്യഞ്ജനങ്ങളും അടങ്ങുന്ന വിഷുക്കിറ്റ് വിതരണം ചെയ്തു.
പിറവം ഫെഡറൽ ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.ആർ വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു . റിസർവ് ബാങ്ക് മുൻ റീജണൽ മാനേജർ ശശിധരൻ നായർ വിഷുദിന സന്ദേശം നൽകി. ഫൗണ്ടേഷൻ മുഖ്യരക്ഷാധികാരി ഫാ. ഡോ. ജോൺകുട്ടി അത്താനിക്കൽ , ശ്രീനാരായണ ദേവസ്വം എംപ്ളായീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കരിപ്പാടം ജയചന്ദ്രൻ, എൻ.എസ്.എസ് കരയോഗാംഗം ജവഹർ, രവീന്ദ്രൻ,ഡെയ്സി, ജെൻസി എം.ജെ, സോന എന്നിവർ പങ്കെടുത്തു.