ആലുവ: ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ്‌സ് എട്ടാമത് ബാച്ചിൻെറ പാസിംഗ് ഔട്ട് പരേഡിൽ ആലുവ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ഉഷ ജെ. തറയിൽ പതാക ഉയർത്തി. സർക്കിൾ ഇൻസ്‌പെക്ടർ എൻ.എസ്. സലീഷ്, എ.ഡി.എൻ.ഒ. ഷാജിമോൻ, സി.പി.ഒ. ഗുഡ്‌സൺ, എസ്. രജനി, കെ.ആർ. സുധീർ, ഫെമിൽ രശ്മി എന്നിവരും സംസാരിച്ചു. കേഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും രണ്ട് ബാച്ചുകളായാണ് പാസിംഗ് ഔട്ട് പരേഡ് നടന്നത്.