cm

കോലഞ്ചേരി: അമ്മയുടെ കാമുകനിൽ നിന്നു ക്രൂര പീഡനത്തിന് ഇരയായ ഏഴ് വയസുകാരൻ നിർഭാഗ്യകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യന്ത്രസഹായത്തോടെ മാത്രമാണ് ജീവൻ നിലനില്ക്കുന്നതെന്ന് കോലഞ്ചേരി മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ച ശേഷം അദ്ദേഹം പ്രതികരിച്ചു. അഞ്ചാം ദിവസമാണ് വെന്റിലേറ്ററിൽ തുടരുന്നത്. സാദ്ധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കും..

കുട്ടിയെ ചികിൽസിക്കുന്ന ഡോക്ടർമാരുമായി മുഖ്യമന്ത്രി സംസാരിച്ചു.. സി.പി.എം ജില്ലാ സെക്രട്ടറി അഡ്വ.സി.എൻ മോഹനനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇടത് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സന്ദർശനം.