മൂവാറ്റുപുഴ : ഡോ. ബി.ആർ. അംബേദ്കർ ദളിത് ആദിവാസി വിഭാഗങ്ങൾക്ക് ഭരണഘടനയിലൂടെ ഉറപ്പ് നൽകിയ അവകാശങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനു ഭരണഘടനഭേദഗതിക്ക് ശ്രമിക്കുന്ന സവർണ ഫാസിസ്റ്റ് ഭരണകൂട ഭീകരതയ്‌ക്കെതിരെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പട്ടികവിഭാഗങ്ങൾ വിധിയെഴുതണമെന്ന് ദളിത്‌ലീഗ് സംസ്ഥാന ട്രഷറർ പി.സി. രാജൻ പറഞ്ഞു. ഇന്ത്യൻ യൂണിയൻ ദളിത്‌ലീഗ് എറണാകുളം ജില്ലാ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത്‌ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എ. ശശി അദ്ധ്യക്ഷത വഹിച്ചു. ദളിത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ദളിത് സ്റ്റുഡന്റ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അജേഷ് കോടനാട്, ദളിത് വനിതാവേദി സംസ്ഥാന കമ്മിറ്റിഅംഗം ശ്യാമള സുരേഷ്, ചന്ദ്രൻ പി.കെ., കുമാരൻ കെ.കെ., പി. വിനോദ്, കൃഷ്ണകുമാർ, അനിൽകുമാർ തൃക്കളത്തൂർ, കുഞ്ഞുമോൻ കോതമംഗലം എന്നിവർ പ്രസംഗിച്ചു. ദളിത്‌ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി. കെ. വേലായുധൻ സ്വാഗതവും രതീഷ് ആലങ്ങാട് നന്ദിയും പറഞ്ഞു.