കൊച്ചി: കൽപിത സർവകലാശാലയായ ജെയിൻ യൂണിവേഴ്‌സിറ്റി ഇൻഫോപാർക്കിലെ നോളജ് പാർക്കിൽ സംഘടിപ്പിച്ച തൊഴിൽമേളയിൽ 400ലേറെപ്പേർ നിയമനത്തിന് അർഹത നേടി. 450 ഉദ്യോഗാർത്ഥികൾ അവസാനഘട്ട അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ഐ.ടി., ബാങ്കിംഗ്, ഫിനാൻസ്, ഇൻഷ്വറൻസ്, ഹെൽത്ത് കെയർ, കൺസ്ട്രക്ഷൻ, ടൂറിസം, ഹോസ്‌പിറ്റാലിറ്റി മേഖലകളിലെ 40ലേറെ കമ്പനികൾ പങ്കെടുത്ത മേളയിൽ 3,500 ഓളം ഉദ്യോഗാർത്ഥികൾ എത്തിയെന്ന് യൂണിവേഴ്സിറ്റി ഡീനും ഡയറക്‌ടറുമായ ഡോ. ഈശ്വരൻ അയ്യർ പറഞ്ഞു.