തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ സംഗീത സഭയുടെ വാർഷികാഘോഷം നടന്നു. എൻ.എം. ഫുഡ് വേൾഡ് ഹാളിൽ പ്രൊഫ. കെ.വി.തോമസ് എം.പി ഉദ്ഘാടനം ചെയ്തു. കെ.ജെ. യേശുദാസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഗീത മത്സരങ്ങളിൽ വിജയിച്ചവർക്ക് യേശുദാസ് ഏർപ്പെടുത്തിയിട്ടുള്ള തംബുരു പുരസ്‌കാരങ്ങളും എൻഡോവ്‌മെന്റുകളും അദ്ദേഹം വിതരണം ചെയ്തു. ഹൃദയേഷ് കൃഷ്ണൻ തിരുവനന്തപുരം, ഗായത്രി മേനോൻ പാലക്കാട് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. തുടർന്ന് അഗസ്റ്റിൻ ജോസഫ് സ്മാരക പുരസ്കാര ജേതാക്കളുടെ സംഗീതസംഗമം നടന്നു.
വൈകിട്ട് 5ന് സംഗീതസഭയുടെ 44- ാം വാർഷിക പരിപാടികൾ പിന്നണി ഗായകൻ പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡന്റ് രാജ്മോഹൻ വർമ്മ അദ്ധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ കെ.ജി. ജയനെ സംഗീതസഭ സംഗീത സമ്പൂർണ ബഹുമതി നൽകി ആദരിച്ചു. മാവേലിക്കര പ്രഭാകരവർമ്മ യുവസംഗീത പുരസ്‌കാരം മൂഴിക്കുളം വിവേകിന് സമ്മാനിച്ചു. തുടർന്ന് ഭാവയാമി ജുഗൽബന്ദിയും നടന്നു