fim-ticket

കൊച്ചി: സിനിമാ ടിക്കറ്റുകളിൽ പത്ത് ശതമാനം ജി.എസ്.ടിക്കു പുറമേ വിനോദ നികുതി കൂടി ചുമത്താനുള്ള സർക്കാർ നടപടി ഹൈക്കോടതി തടഞ്ഞു. കേരള ഫിലിം ചേംബർ, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷൻ ഒഫ് കേരള എന്നീ സംഘടനകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മാർച്ച് 31 ലെ സ്ഥിതി തുടരാനാണ് നിർദേശം.

ചരക്കു സേവന നികുതി വന്നതോടെ വിനോദ നികുതി ഇൗടാക്കേണ്ടെന്നായിരുന്നു 2017 ൽ തീരുമാനിച്ചത്. ഇതു നിലനിൽക്കെ ഏപ്രിൽ ഒന്നു മുതൽ വിനോദ നികുതി കൂടി ഇൗടാക്കാൻ സർക്കാർ നിശ്ചയിച്ചു. ഹർജികളിൽ പിന്നീട് വിശദമായ വാദം കേൾക്കും.