മൂവാറ്റുപുഴ: എൻ.ഡി.എ മൂവാറ്റുപുഴ അസംബ്ലി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി സംസ്ഥാന കമ്മറ്റിഅംഗം അലി അക്ബർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന കൺവെൻഷനിൽ ബി.ജെ. പി നിയോജകമണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി പി.ടി. മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാനാദ്ധ്യക്ഷൻ നോബിൾ മാത്യു, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവ്, ബി.ജെ.പി സംസ്ഥാന സമിതിഅംഗം കെ.കെ. ദിലീപ്കുമാർ, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് എം.എസ്. വിൽസൺ, ഷൈൻ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.