പെരുമ്പാവൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം 'ഒരുവട്ടം കൂടി' എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.കെ. അസീം അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.കെ. രാജു സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്‌സൻ സതി ജയകൃഷ്ണൻ പൂർവ വിദ്യാർഥികളെ ആദരിച്ചു. വൈസ് ചെയർപേഴ്‌സൻ നിഷ വിനയൻ, മുൻ ചെയർമാൻ കെ.എം.എ. സലാം, പ്രതിപക്ഷ നേതാവ് ബിജുജോൺ ജേക്കബ്, വി.പി. ഖാദർ, ടി.വി. രമണി, സലീം ഫാറൂക്കി, ടി.വി. പരീത്, കെ.വി. പരീത് , കെ.എൻ. അരവിന്ദാക്ഷൻ, പവിഴം ജോർജ്, സി.കെ. അബ്ദുള്ള, കെ.എ. മൊയ്തീൻ, സിന്ധു സാബു, പി.കെ. ഹസൻ, കെ.എം. ഉമ്മർ, വി.പി. നൗഷാദ്, കെ.എം. പൗലോസ്, ആർ. പ്രീത എന്നിവർ സംസാരിച്ചു.