പെരുമ്പാവൂർ: ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി വിളംബരജാഥ സംഘടിപ്പിച്ചു. പൂർവ കായിക അദ്ധ്യാപകൻ തോമസ് ജാഥ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ബി.എച്ച്. അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം. നാസർ സ്വാഗതവും സ്വാഗതസംഘം വൈസ് ചെയർമാൻ പി.എസ്. സുബിൻ നന്ദിയും പറഞ്ഞു. സി.കെ. അബ്ദുള്ള, ഹെഡ്മിസ്ട്രസ് യു.എ. അംബിക, സലീം ഫാറൂഖി, എം.കെ. സക്കീർ ഹുസൈൻ, അഡ്വ. പ്രദീപ്, ഷമീർ ബാവ, സി.കെ. അമീർ, സിദ്ദിഖ്, പി.ആർ. ഷിജു, അനി പി. കുര്യൻ, ഓം പ്രകാശ്, ജോയ് വർഗീസ്, എമീർ ചായമ്മാടി എന്നിവർ നേതൃത്വം നൽകി.