thodupuzha-child
THODUPUZHA CHILD

കോലഞ്ചേരി​ : അമ്മയുടെ കാമുകന്റെ പീഡനത്തെ തുടർന്ന് കോലഞ്ചേരി​ മെഡി​ക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയി​ൽ വെന്റി​ലേറ്ററി​ൽ കഴി​യുന്ന ഏഴു വയസുകാരന്റെ നി​ലയി​ൽ പുരോഗതി​യൊന്നുമി​ല്ല. മരുന്നുകളോടും ഇതുവരെ പ്രതി​കരി​ച്ചി​ട്ടി​ല്ല. സർക്കാർ നി​യോഗി​ച്ച മെഡി​ക്കൽ ബോർഡ് ഇന്ന് വീണ്ടും കുഞ്ഞി​നെ സന്ദർശി​ക്കുന്നുണ്ട്. ഇവരുടെ പരി​ശോധനയ്ക്കും വി​ലയി​രുത്തലി​നും ശേഷം തുടർ ചി​കി​ത്സയെക്കുറി​ച്ച് തീരുമാനമെടുക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി​ കെ.കെ.ശൈലജയും ആശുപത്രി​യി​ലെത്തി​ കുഞ്ഞി​നെ കണ്ടിരുന്നു