nirmala
നിർമ്മലകോളേജ് എൻ.സി.സി, റെഡ്‌ക്രോസ് യൂണീറ്റ് ടീം അംഗങ്ങൾ മൂവാറ്റുപുഴ ഗ്രാൻഡ് സെന്റർമാളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർക്ക് ദാഹജലമൊരുക്കിയപ്പോൾ

മൂവാറ്റുപുഴ: കൊടുംചൂടിൽ വലയുന്ന യാത്രക്കാർക്ക് ദാഹജലവുമായി നിർമ്മല കോളേജിലെ എൻ.സി.സി , റെഡ്‌ക്രോസ് യൂണിറ്റ് അംഗങ്ങൾ രംഗത്ത്. അമ്പതോളം എൻ.സി.സി കേഡറ്റ്‌സും റെഡ്‌ക്രോസ് വോളണ്ടിയർമാരും പദ്ധതിയുടെ ഭാഗമായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഗ്രാൻഡ് സെന്റർ മാൾ, കച്ചേരിത്താഴം, നെഹ്‌റു പാർക്കിലെ വെള്ളൂർക്കുന്നം ക്ഷേത്ര സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് കുടിവെള്ളജാറുകൾ സ്ഥാപിച്ചിരിക്കുന്നത്. കുടിവെള്ളം തീർന്നാൽ നിറയ്ക്കുന്നതിനായി വോളണ്ടിയർമാരുമുണ്ട്. യാത്രിക്കാർ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രിൻസിപ്പൽ ഡോ. ടി.എം. ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു. കോളേജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, പ്രോഗ്രാം ഓഫീസർ പ്രൊഫ. എബിൻ വിൽസൺ എന്നിവർ സംസാരിച്ചു.