ഇടുക്കി: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 10.30 ന് ഡി.സി.സി ഓഫിസിൽ നിന്ന് മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെപുറപ്പെട്ട ഡീൻ വെള്ളാപ്പാറയിലെ കൊലുമ്പൻ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം 11.15ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ എച്ച് ദിനേശ് മുമ്പാകെ പത്രിക സമർപ്പിച്ചു. കേരളാ കോൺഗ്രസ് (എം )വർക്കിംഗ് ചെയർമാൻ പി. ജെ ജോസഫ് എം.എൽ.എ, കേരളാ കോൺഗ്രസ് ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ, ഇടുക്കി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ , യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻതുടങ്ങിയവർ പത്രിക സമർപ്പണ വേളയിൽ പങ്കെടുത്തു. മൂന്നു സെറ്റ് പത്രികയാണ് സമർപ്പിച്ചത്.
.