കൊച്ചി : തനിക്കെതിരെ മോശം പരാമർശങ്ങൾ ഉൾപ്പെടുത്തി യൂ ടൂബിൽ പോസ്റ്റിട്ട കോളേജ് അദ്ധ്യാപകനും യുക്തിവാദി നേതാവുമായ സി. രവിചന്ദ്രനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനി ഹൈക്കോടതിയിൽ ഹർജി നൽകി.
അശ്ളീലച്ചുവയുള്ള പരാമർശങ്ങളോടു കൂടിയ യൂ ടൂബ് പോസ്റ്റ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ്. എ.ഡി.ജി.പിക്ക് നൽകിയ പരാതിയെത്തുടർന്ന് പേരൂർക്കട പൊലീസ് കേസെടുത്തു. രവിചന്ദ്രനെതിരെ പരാതി നൽകിയ വിവരം ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരെ അഭിഭാഷകൻ മുഖേന നോട്ടീസ് നൽകി അറിയിച്ചു. എന്നാൽ രണ്ടു മാസം കഴിഞ്ഞിട്ടും തുടർ നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു.